ഇരിട്ടി: ചീങ്കണ്ണിപ്പുഴ തൽക്കാലം നിലവിലുള്ള അവസ്ഥയിൽ ചീങ്കണ്ണി പുഴയായി തന്നെ തുടരുമെന്ന് സബ് കലക്ടറുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്കോഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു !
സർവ്വേ നടത്തി പുഴയുടെ അതിരും ഭൂമിയും തിട്ടപ്പെടുത്തും. പിന്നീട് ജില്ലാതല പരിഹാര സമിതി യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇത്രയും തീരുമാനമെടുത്ത് പുഴകളുടെ അവകാശ തർക്കങ്ങളെ കുറിച്ചുള്ള യോഗം പിരിഞ്ഞു. തഹസിൽദാർ, സർവ്വേ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യു, വനം ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചീങ്കണ്ണിപ്പുഴയുടെ ഉടമസ്‌ഥതയെച്ചൊല്ലി ആറളം വന്യ ജീവിസങ്കേതവും കേളകം പഞ്ചാ യത്തും തമ്മിലുള്ള തർക്കം ശക്തമായത് 2020 മുതലാണ്. ഇതിന് പരിഹാരം കാണാൻ ആണ് ഫെബ്രുവരി 23 ന് കണ്ണൂർ സബ് കലക്ടറുടെ സാ ന്നിധ്യത്തിൽ ഇരിട്ടിയിൽചർച്ച നടത്തിയത്.
ആറളംവന ത്തിന്റെയും കേളകം പഞ്ചായത്തിൻ്റെയും അതിരിലൂടെ ഒഴുകുന്ന പുഴയുടെ ഉടമസ്‌ഥാവകാശം തങ്ങൾക്കാണെന്ന അവകാശവാദവുമായി വനം വകുപ്പ് രംഗത്തെത്തുകയായിരുന്നു. വിമുക്ത സൈനികൻ പ്രിൻസ് ദേവസ്യ, വീടിന് സമീപത്തുള്ള പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ചതിനെച്ചൊല്ലി വനംവകുപ്പ് ഉദ്യോഗസ്‌ഥർ കേസെടുത്തത് നാട്ടുകാരുമായി തർക്കത്തിന് കാരണമായിരുന്നു. പ്രിൻസിനെതിരെ കേസെട ത്തെങ്കിലും ഹൈക്കോടതി ഇപെടലിനെത്തുടർന്ന് വനംവകുപ്പിന് പിൻതിരിയേണ്ടി വന്നു. പഞ്ചായത്ത് രാജ് ആക് പ്രകാരം പുഴയും നീരുറവകളും തദ്ദേശസ്‌ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ നിയമത്തെ ഖണ്ഡിക്കാൻ 1905 ൽ ബ്രിട്ടിഷ് മലബാറിൽ ഉണ്ടായിരുന്ന ഒരു പഴഞ്ചൻ വിജ്ഞാപനവുമായാണ് വനംവകുപ്പ് ചാടി പുറപ്പെട്ടത്. ഇന്ത്യ രാജ്യം 1947 ൽ നിലവിൽ വന്നെങ്കിലും 1905 ലെ വകുപ്പ് തന്നെ നടപ്പിലാക്കാനാണ് വനം വകുപ്പ് പഴുത് തേടുന്നത്. അതിൻ്റെ മറവിൽ ബഫർ സോൺ പോലും ആരോടുമാലോചിക്കാതെ നിശ്ചയിക്കാൻ വരെ വനം വകുപ്പ് ശ്രമിച്ചു. ഡിജിറ്റൽ സർവേയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പുഴയോരവും ബഫർസോൺ ഉൾപ്പെടെ അളന്ന് അടയാളപ്പെടുത്താൻ വനംവകുപ്പു ഒരു രഹസ്യ ശ്രമം നടത്തി. അത് നാട്ടുകാർ തടഞ്ഞിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ നയം പ്രഖ്യാപിക്കാൻ പോലും കേളകം പഞ്ചായത്ത് മടിക്കുകയാണ് ചെയ്തത്. സർവ്വേ നടത്താനുള്ള ശ്രമവും നാട്ടുകാർ തടഞ്ഞു. ഈ സാഹചര്യത്തിലാണ് ചർച്ചയ്ക്കു തീരുമാനമായത്. ചർച്ചയിലെടുത്ത തീരുമാനം മറ്റൊരു ചർച്ച നടത്താൻ മാത്രമായി ചുരുങ്ങി. അതു വരെ വേറേ വഴിയില്ലാത്തതിനാൽ ചീങ്കണ്ണി പുഴ ചീങ്കണ്ണി പുഴ മാത്രമായി തുടരുമെന്ന് ജനത്തിന് കൗതുകത്താടെ ആശ്വസിക്കാം. അതിനു ശേഷം എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. ഒടുക്കം കുളിക്കാനും ഓലിയിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോലും പറ്റാത്ത സ്ഥിതി വരാതിരിക്കാൻ ജനം കരുതലോടെ ഇരിക്കുക മാത്രമാണ് വഴി.
ഭരണകക്ഷികൾ വകുപ്പും ഭരണവും ന്യായവും പറഞ്ഞ് ജനങ്ങളെ പറ്റിക്കാതിരിക്കാൻ ജനങ്ങൾ തന്നെ ജാഗ്രത പാലിക്കുക.
It was decided in the Sub-Collector's meeting that Chinkannipuzha will continue to be Chinkannipuzha!